മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തംഗം എം.ഷാനവാസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് വർഷത്തേക്കാണ് വിലക്ക്. ഗ്രാമപഞ്ചായത്തംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്ക് മത്സരിക്കുന്നതിനുമാണ് വിലക്ക്. ഗ്രാമപ്പഞ്ചായത്തംഗം കെ.എസ്.അജിത്കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി.