കേന്ദ്ര സർക്കാർ നല്കാനുള്ള 53 കോടി കുടിശിക ഉടൻ അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കയർബോർഡ് കേരളത്തോടു നീതി പുലർത്തുക, തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കയർ വർക്കേഴ്സ് സെൻ്ററിൻ്റെ തീരുമാനപ്രകാരം ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ്റെ (സിഐറ്റിയു ) നേതൃത്വത്തിൽ കേന്ദ്ര സർക്കാരാഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
പെരുങ്ങുഴി പോസ്റ്റാഫീസിനു മുന്നിലെ സമരം സിപിഐ (എം) ജില്ലാ സെക്രട്ടറി അഡ്വ.വി. ജോയി ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.സായികുമാർ അദ്ധ്യക്ഷനായി.പാർട്ടി ഏര്യാ കമ്മറ്റി സെക്രട്ടറി മുല്ലശ്ശേരി മധു, വേങ്ങോട് മധു, ആർ.അജിത്ത്, കഠിനംകുളം സാബു, എസ്.വി.അനിലാൽ, ബി.ചന്ദ്രികയമ്മ, എം.റാഫി, രഘുനാഥൻ നായർ , അംബിക, സി.സുര, ആർ.അനിൽ ,രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.തിരുവല്ലം പോസ്റ്റാഫീസിനു മുന്നിലെ സമരം സിഐറ്റിയു ജില്ലാ ജനറൽ സെക്രട്ടറി സി.ജയൻബാബു ഉദ്ഘാടനം ചെയ്തു.എം.എം.ഇബ്രാഹിം അദ്ധ്യക്ഷനായി. പി. എസ്.ഹരികുമാർ, എ.ജെ.സുക്കാർണോ, കരിങ്കടരാജൻ, ഡി.ജയകുമാർ ,ആർ.ശശിധരൻ, രാജേന്ദ്രൻ, തമ്പികുട്ടൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മുങ്ങോട് പോസ്റ്റാഫീസിനു മുന്നിലെ സമരം സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു.വി.സുധീർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എ.നഹാസ് ,സുഭാഷ്, പി. സുരേഷ് കുമാർ, എൻ.എം.സലിം ,എ.എം.ബാബു എന്നിവർ സംസാരിച്ചു.
ചിറയിൻകീഴ് പോസ്റ്റാഫീസിനു മുന്നിലെ സമരം യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ജി.വ്യാസൻ അദ്ധ്യക്ഷനായി. അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എം.മുരളി, പി.മണികണ്ഠൻ, ബി.എൻ.സൈജു രാജ്, പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി ,എസ് .പ്രകാശ്, എസ്.ആർ.ജ്യോതി ,ഡി.രഘുവരൻ, ലിജാബോസ്, ബി.സതീശൻ, സി.പി.സുലേഖ, ജയ.ജെ. തുടങ്ങിയവർ സംസാരിച്ചു.