Search
Close this search box.

അരുവിക്കര മണ്ഡലത്തിൽ മൂന്ന് സ്‌കൂളുകൾക്ക് ബഹുനില മന്ദിരങ്ങൾ

IMG-20230703-WA0067

അരുവിക്കര മണ്ഡലത്തിലെ മൂന്ന് വിദ്യാലയങ്ങളിലെ പുതിയ ബഹുനില കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് എൽ.പി.എസ് അരുവിക്കര, ഗവൺമെന്റ് എൽ.പി.എസ് ഉറിയാക്കോട്, ഗവൺമെന്റ് വി.എച്ച്.എസ്.എസ് വീരണക്കാവ് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾ പണിതത്.

ഏഴു വർഷത്തിനുള്ളിൽ 3,800 കോടിയുടെ വികസനമാണ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമേഖലയിൽ നടപ്പായതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം സുപ്രധാനമായി കാണുന്ന രക്ഷിതാക്കൾക്കൊപ്പമാണ് സർക്കാരെന്നും വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ കേരളം പ്രശംസനീയമായ വിജയം കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷി കുട്ടികൾക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന വിദ്യാഭ്യാസ സാഹചര്യമാണ് നിലവിലുള്ളത്. പഠനത്തിന് സൗകര്യപ്രദമായ രീതിയിലാണ് പുതിയ കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അരുവിക്കര ഗവൺമെന്റ് എൽ.പി.എസിൽ വർണ്ണക്കൂടാരം മാതൃകാ പ്രീപ്രൈമറി അനുവദിച്ചതായി ചടങ്ങിൽ മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 1.2 കോടി രൂപ വീതം ചെലവഴിച്ചാണ് അരുവിക്കര എൽപിഎസിലും ഉറിയാക്കോട് എൽ.പി.എസിലും ഇരുനില മന്ദിരങ്ങൾ നിർമിച്ചത്. അരുവിക്കര എൽ.പി.എസിൽ കേരള ബീവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഊട്ടുപുരയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കിഫ്ബി-കില ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് വീരണക്കാവ് വി.എച്ച്.എസ്.എസിലെ പുതിയ മന്ദിരം നിർമിച്ചത്.

മൂന്നു സ്‌കൂളുകളിലും നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അരുവിക്കര മണ്ഡലത്തെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും നിലവിൽ ഏഴ് സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി അനുമതി ലഭിച്ചതെന്നും എം.എൽ.എ പറഞ്ഞു.

അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!