ദേശീയപാത അധികൃതർക്ക് താക്കീതായി റോഡ് സംരക്ഷണ സമിതിയുടെ പ്രതീകാത്മക ശവമഞ്ച വിലാപയാത്ര

IMG-20230703-WA0117

കൂടുതൽ മേഖലകളിലേക്ക് സമരം വ്യാപിപ്പിക്കും

വർക്കല : പാരിപ്പള്ളി- -വർക്കല- ശിവഗിരി റോഡ് സംരക്ഷിക്കണമെന്നും മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപെട്ട് റോഡ് സംരക്ഷണ സമിതി കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ തുടർച്ചയായി “പ്രതീകാത്മക ശവമഞ്ചവിലാപയാത്ര” സംഘടിപ്പിച്ചു. മടത്തറ – പാരിപ്പള്ളി – വർക്കല സംസ്ഥാനപാത-64 ആണ് ദേശീയ പാത വികസനത്തോടെ ഇല്ലാതാകുന്നത്. പന്ത്രണ്ടര മീറ്റർ വീതിയിലുള്ള സംസ്ഥാനപാത മുക്കട ജംഗ്ഷൻ മുതൽ പാരിപ്പള്ളി വരെ അഞ്ചര മീറ്റർ വീതിയിലുള്ള സർവ്വീസ് റോഡിലേക്കാണ് ചുരുങ്ങുന്നത്. അതിന്റെ ദുരന്തഫലങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് സംസ്ഥാന പാത-64 ന്റെ പ്രതീകാത്മകമായ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള ഒരു സമരത്തിനു സംരക്ഷണസമിതി നേതൃത്വം നൽകിയത്. വിലാപയാത്ര പാരിപ്പള്ളിയിൽ നിന്നാരംഭിച്ച് ചാവർകോട്, പാളയംകുന്ന്‌, അയിരൂർ, നടയറ, വർക്കല മൈതാനം വഴി പാപനാശത്ത് സമാപിച്ചു. പ്രധാന ജംഗ്ഷനുകളിലും വഴിയോരങ്ങളിലും രാഷ്ടീയ – സാമൂഹ്യ-സാംസ്ക്കാ രിക-മതസംഘടനകളും വ്യക്തികളും, സ്ഥാപനങ്ങളും ശവമഞ്ചത്തിൽ റീത്തുകൾ സമർപ്പിച്ച് പ്രതിഷേധ സമരത്തിൽ പങ്കാളികളായി. വർക്കല മേഖലയിലെ വ്യാപാരി സമൂഹവും, സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും, മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിവിധ കുടുംബശ്രീ യൂണിറ്റുകളും, സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും, ദേശീയപാത അതോറിറ്റി മുക്കടയിൽ അടിപ്പാത നിർമ്മാണതിനുള്ള നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രതീകാത്മക ശവമഞ്ച വിലാപയാത്രയ്ക്ക് സമരസമിതി നേതാക്കളായ അഡ്വ. എസ്.ആർ അനിൽകുമാർ , പാരിപ്പള്ളി വിനോദ്, വി. മണിലാൽ, ഷോണി ജി. ചിറവിള,ഹരിലാൽ, ബ്രജിത്ത്, ഷിബു, റഫീഖ്, വൈ. ഷാജി, ശരണ്യാസുരേഷ് ക്യാപ്റ്റൻ സതീശൻ, മധുസൂദനൻ നായർ, മൂഴിക്കര ശശിധരൻ, എസ്. പ്രസേനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!