Search
Close this search box.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

IMG_20230704_102011

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം,അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോയിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

വള്ളത്തിലുണ്ടായിരുന്ന മുത്തപ്പൻ, ജിത്തു, വർഗീസ് എന്നീ മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിക്കാനായിട്ടില്ല. അപകടസമയത്ത് കടലിലുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യതൊഴിലാളികളാണ് വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ശക്തമായ കടൽ പ്രശുപ്തമായതിനാൽ മറ്റ് വള്ളങ്ങൾ കടലിലേക്ക് പോകുവാനാകുന്നില്ല. മൺസൂൺ അരംഭിച്ചതിന് ശേഷം 8 അപകടങ്ങളാണിവിടെ നടന്നത്. ആർക്കും ജീവഹാനി ഉണ്ടാകാത്തതാണ് ആശ്വാസം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!