കുപ്രസിദ്ധ മോഷ്ടാവ് ആന്റണി അഞ്ചുതെങ്ങ് പോലീസ് പിടിയിൽ

ei4Z6RN55182

കുപ്രസിദ്ധ മോഷ്ടാവ് ആന്റണിയെ അഞ്ചുതെങ്ങ് പോലീസ്, തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമിന്റെ സഹായത്തോടെ മോഷണം നടന്നു മൂന്ന് ദിവസങ്ങൾക്കുള്ളിൽ വളരെ വിദഗ്ദ്ധമായി അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ടൈറ്റാനിയം ബാലനഗർ റോസ് വില്ലയിൽ നിന്നും അഴൂർ പെരുങ്കുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ താമസമാക്കിയ ആന്റണിയാണ് അറസ്റ്റിലായത്.വിളബ്ഭാഗം കള്ളുഷാപ്പു ജംഗ്ഷനിൽ എഎസ് നിവാസിൽ ജൂൺ 30 വെളുപ്പിന് മുൻവശം വാതിൽ കുത്തിതുറന്നു വിലകൂടിയ വസ്തുക്കൾ മോഷണം ചെയ്ത കേസിൽ ആണ് പിടിയിൽ ആയത്.

നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആന്റണിയെ ചോദ്യം ചെയ്തതിൽ കൂട്ട് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

തിരുവനന്തപുരം റൂറൽ എസ്പി ശില്പ ദേവയ്യ ഐപിഎസ്സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പി സിജെ മാർട്ടിൻ, നർകോട്ടിക് ഡിവൈഎസ്പി വിറ്റി രാസിത് എന്നിവരുടെ നിർദ്ദേശപ്രകാരം അഞ്ചുതെങ് ഐഎസ്എച്ച്ഒ ജി പ്രൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ മാഹീൻ, എഎസ്ഐ വിനോദ്, എസ്. സി പി. ഒമാരായ ഷാൻ, സജു സിപിഒമാരായ ശ്രീകുമാർ ഷഹനാസ്, റൂറൽ ഡാൻസഫ് ടീമംഗങ്ങളായ എസ്ഐ ബിജുഹക്ക് , എഎസ്ഐ ബിജുകുമാർ, എസ്. സി പി. ഒ വിനീഷ്, സിപിഒ സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!