കല്ലറ: വർഷങ്ങളായി തകർന്ന് കിടക്കുന്ന തൊളിക്കുഴി- കല്ലറ പൊതുമരാമത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആധുനിക രീതിയിൽ പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് തൊളിക്കുഴി വാട്ട്സ്ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മന്ത്രി ജി.സുധാകരന് നിവേദനം നൽകി. അറ്റകുറ്റപണികൾ ചെയ്യാത്തതും വർഷങ്ങളായി റീ ടാറിംഗ് നടത്താത്തതും ആധുനിക രീതിയിൽ റോഡ് പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗ്രൂപ്പംഗങ്ങൾ മന്ത്രിയെ ധരിപ്പിച്ചു.പൊതുമരാമത്ത് റോഡ് പത്ത് വർഷമായി റീ ടാറിംഗ് നടത്താത്തത് ഗവൺമെന്റ് നയത്തിനെതിരാണെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനും അടിയന്തരമായി ടാറിംഗ് നടത്തുന്നതിനും, റോഡും അതിലെ പാലങ്ങളും ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിനും നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഗ്രൂപ്പ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.എം.എൽ.എ അഡ്വ.ബി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ, വാർഡ് മെമ്പർ എ.ജാഫർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാട്സ് ആപ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം.തമീ മുദ്ദീൻ, പ്രസിഡൻറ് എ.എം.ഇർഷാദ്, റ്റി.താഹ, എ.അനസ്, എ.ആർ.ഷെമീം, എ.നിസാറുദീൻ, അനീസ് ,ഫെൽസഖ്, എം.എം.സജീവ്, ശ്രീകാന്ത്, അൽഅമീൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകയത്.