ആറ്റിങ്ങൽ നഗരസഭയിൽ വാർഡ് സഭകൾ നാളെ മുതൽ

ei7ARTQ86687

ആറ്റിങ്ങൽ: നഗരസഭയിലെ ജനകീയാസൂത്രണപദ്ധതി പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള വാർഡ് സഭകൾ ജൂലൈ അഞ്ചുമുതൽ 10 വരെ നടക്കും.

അഞ്ചിന് വാർഡ് ഒന്ന്, രണ്ട്-ആലംകോട് എൽ.പി.എസ്., മൂന്ന്-മേലാറ്റിങ്ങൽ എൽ.പി.എസ്., നാല്-എൽ.എം.എസ്.എൽ.പി.എസ്., 31 വിളപ്പുറം തുളസി അമ്പലം ഹാൾ, ആറിന് വാർഡ് അഞ്ച്-കരിച്ചയിൽ അങ്കണവാടി, ആറ്-പരവൂർക്കോണം എൽ.പി.എസ്., ഏഴ്-അവനവഞ്ചേരി എൽ.പി.എസ്., ഏഴിന് വാർഡ് 10, 11-ബി.എച്ച്.എസ്.എസ്., 14-ചിറ്റാറ്റിൻകര എൻ.എസ്.എസ്. കരയോഗം ഹാൾ.

എട്ടിന് വാർഡ് 13-തിരുസന്നിധി ഓഡിറ്റോറിയം, 15-നവഭാരത് സ്കൂൾ, 17-കടുവയിൽ അങ്കണവാടി, 19-കൃഷിഭവനു സമീപത്തെ അങ്കണവാടി, 20-രാമച്ചംവിള എൽ.പി.എസ്., 25-എ.സി.എ.സി. നഗർ ഹരിശ്രീ കമ്യൂണിറ്റിഹാൾ, 26-ടൗൺ യു.പി. സ്കൂൾ. ഒമ്പതിന് വാർഡ് 12-വലിയകുന്ന് ജയ്ഭാരത് സ്കൂൾ, 16-മാമം ഒന്നാം നമ്പർ അങ്കണവാടി, 18-അട്ടക്കുളം മഹാരാജാസ് കോളേജ്, 21-വിളയിൽമൂല തെന്നൂർക്കോണത്ത് വീട്, 22-മീമ്പാട്ട് അങ്കണവാടി, 23-രാമച്ചംവിള എൽ.പി.എസ്., 24-കൊല്ലമ്പുഴ ഫ്രൺഡ്‌സ് അസോസിയേഷൻ ഗ്രന്ഥശാല. 10-ന് വാർഡ് എട്ട്-അവനവഞ്ചേരി എൽ.പി.എസ്., 27-കുന്നുവാരം യു.പി.എസ്., 28, 29- വിദ്യാധിരാജ സ്കൂൾ, 30-കുന്നംപള്ളി ക്ഷേത്രത്തിനു സമീപം.

വാർഡ് എട്ട്, 29 എന്നീ വാർഡുകളുടെ സഭ വൈകീട്ട് നാലിനും വാർഡ് 12-ന്റെ സഭ ഉച്ചയ്ക്ക് രണ്ടിനും മറ്റെല്ലാ വാഡുകളുടെ സഭകൾ വൈകീട്ട് മൂന്നിനുമാണ് ചേരുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!