Search
Close this search box.

കിളിമാനൂർ ബിആർസി തല കഥോത്സവം

IMG-20230705-WA0167

കിളിമാനൂർ : പ്രീ പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ഒന്നിച്ച് നടത്തുന്ന കഥോത്സവങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ആനന്ദകരമായിരുന്നു കുരുന്നുകളുടെ അരങ്ങിലെ പ്രകടനങ്ങൾ. കിളിമാനൂർ ബി ആർ സി തല കഥോത്സവം കുറ്റിമൂട് ഗവ.എൽ.പി.എസിൽ നടന്നു. പുളിമാത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിതം ഡി ഉദ്ഘാടനം നിർവഹിച്ചു.പി റ്റി എ വൈസ് പ്രസിഡന്റ് എസ് ശുചീന്ദ്രൻ അധ്യക്ഷനായി . പ്രഥമധ്യാപിക നിലൂഷർ എ എഫ് ടീച്ചർ എല്ലാവർക്കും സ്വാഗതം പറഞ്ഞു.

വിശിഷ്ടാതിഥിയായ അമൽ മുട്ടറ കുഞ്ഞുങ്ങളോട് രസകരമായ കഥകൾ പറഞ്ഞു സംവദിച്ചു.എസ് എസ് ജി കൺവീനർ. ജയപ്രസാദ്, ബി ആർ സി പ്രതിനിധികളായ ഷീബ കെ, മായ ജി എസ് എന്നിവർ സംസാരിച്ചു.
കിളിമാനൂർ സബ്ബ് ജില്ലയിലെ 30 വിദ്യാലയങ്ങളിലും കഥോത്സവം ഇന്ന് അവസാനിക്കും. കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും പുതിയ ഒരു അനുഭവും തിരിച്ചറിവുമായിരുന്നു കുട്ടികൾ വേദിയിൽ സൃഷ്ടിച്ചത്.കുട്ടികളിലെ ഭാഷ വികസിപ്പിക്കുന്ന ഈ സംരംഭത്തെ ഒരു നൂതന ആശയമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കിട്ടിയ പരിശീലനത്തിലൂടെ കുഞ്ഞുങ്ങൾ വളരെ നല്ല മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. പ്രീ പ്രൈമറി അധ്യാപിക രാജി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!