പ്രീ സ്കൂൾ കുട്ടികൾക്കായി ചെമ്പൂര് എൽ പി എസിൽ കഥോത്സവം സംഘടിപ്പിച്ചു.പ്രഥമധ്യാപിക ജാസ്മിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പ്രവീൺ ഹരിശ്രീ അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രബാബു കഥോത്സവം ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി ശരണ്യ ദേവ് കുട്ടിക്കൂട്ടത്തിനോട് കഥോത്സവത്തിൽ കുട്ടിക്കൂട്ടത്തിനോട് സംവദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ ആശംസകൾ നേർന്നു. കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും കഥകൾ അവതരിപ്പിച്ചു.