തോന്നയ്ക്കൽ എച്ച്എസ്എസ്സിൽ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റി എ പ്രസിഡന്റ് നസീർ ഇ അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജസിജലാൽ സ്വാഗതം ആശംസിച്ചു. കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ആശംസകൾ അർപ്പിച്ചു. എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ , ഹെഡ് മാസ്റ്റർ സുജിത് എസ്, അധ്യാപകരായ രാജു, ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി റഹിം, സീനിയർ അസിസ്റ്റന്റ് ബീനാ ബീഗം, പിറ്റി എ.എസ്.എം.സി. , ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദി പറഞ്ഞു.