വർക്കല ഇടവ മാന്തറ ഭാഗത്ത് ഓട്ടേറിക്ഷ കടലിൽ വീണു.രാത്രി 8 മണിയോടുകൂടിയാണ് സംഭവം.50 അടിയോളം താഴ്ച്ചയിലേക്കാണ് ഓട്ടോ വീണത്. ഓട്ടോ ഡ്രൈവർ ഓടയം സ്വദേശി ഫാറൂഖിന്റെ മൃതദേഹം ഇന്ന് രാവിലെ 8 അര മണിയോടെ താഴെ വെട്ടൂർ കടപ്പുറത്ത് കണ്ടെത്തി. ഫാറൂക്ക് ന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
രാത്രി അപകട വിവരം അറിഞ്ഞത് മുതൽ വർക്കല ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു.
ഓട്ടോ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഓട്ടോയിൽ ഡ്രൈവറുണ്ടെന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്‌സും പ്രാഥമികമായി തെരച്ചിൽ നടത്തി. എന്നാൽ കടൽക്ഷോഭമുള്ളതിനാൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.