കഠിനംകുളം എസ്.എച്ച്.ഒക്ക് യാത്രയയപ്പ് നൽകി.

IMG-20230706-WA0137

പെരുമാതുറ : സ്ഥലം മാറ്റം ലഭിച്ച് പോകുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് യാത്രയയപ്പ് നൽകി. കഠിനംകുളം എസ്.എച്ച്. ഒ സാജു ആൻ്റണിക്കാണ് പെരുമാതുറ മുസ്ലിം ജമാഅത്ത് കോഡിനേഷൻ കമ്മിറ്റി യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്. പെരുമാതുറ മുസ്ലിം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സെയ്ത് അലവി അധ്യക്ഷത വഹിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എസ് എം നസീർ ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ എം ബഷറുള്ള, പഞ്ചായത്തംഗം അൻസിൽ അൻസാരി, റാസിക് ഹാജി, നാസർ, നൗഷാദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!