Search
Close this search box.

ഒന്‍പത് വയസുകാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും

n51601432016887070139692cd827c0818b9720f21961ff525e58df8818f5bcba57b17b8f0e14e3c6f7ae5e

ഒന്‍പത് വയസുകാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും.

അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി റോഡിലൂടെ നടന്ന് പോകുമ്ബോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യം പരാതി കൊടുത്തില്ല. പിന്നീടും തുടര്‍ന്നപ്പോള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്തു.
മറ്റൊരു കുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!