കടയ്ക്കാവൂർ : സിപിഐഎം പേരാണം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്രാഞ്ച് പ്രദേശങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ആർ രാമു ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി അഡ്വ.ലെനിൻ,കടയ്ക്കാവൂർ എൽസി സെക്രട്ടറി അഫ്സൽ മുഹമ്മദ്,കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീല,ബ്രാഞ്ച് സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.