നാടകകലാകാരന്മാരുടെകൂട്ടായ്മയായ നമ്മൾ നാടകക്കാർ തീയറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകമായ “ഓമനത്തിങ്കളി”ന്റെ പ്രദർശനോൽഘാടനം നാളെ നടക്കും. മുരുക്കുംപുഴ ,കോഴിമട, വേലുത്തമ്പി മെമ്മോറിയൽ ഹാളിൽ നാടകരചയിതാവ് അശോക് ശശി ഉദ്ഘാടനം ചെയ്യും. കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ആശംസ പ്രസംഗം നടത്തും.
നാടക,സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സമീപകാലത്തെ ശ്രദ്ധേയനായ നാടക രചയിതാവ്
ജി.കെ ദാസ് രചിച്ച നാടകം പ്രമുഖ സംവിധായകൻ
വക്കം ഷക്കീറാണ് സംവിധാനം നിർവഹിച്ചത്. രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനങ്ങക്ക് അനു .വി.കടമ്മനിട്ട സംഗീതം പകർന്ന് ആലപിച്ചു. ഐശ്വര്യയാണ് ഗായിക. അനിൽ.എം. അർജ്ജുൻ പശ്ചാത്തല സംഗീതസംവിധാനവും വിജയൻ കടമ്പേരി രംഗപടവും തയ്യാറാക്കിയിരിക്കുന്നു. ജഗതി രാജേന്ദ്രൻ, തിട്ടമംഗലംഹരി എന്നിവരാണ് കോ-ഓഡിനേറ്റേഴ്സ്. കേരളത്തിലെ പ്രമുഖ നടീനടന്മാർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന ഈ നാടകം അടുത്ത ആഴ്ച മുതൽ പൊതുവേദികളിൽ അവതരിപ്പിക്കും.