മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറിയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി ,പഞ്ചായത്ത് അംഗങ്ങളായ വി .അജികുമാർ ,എസ് .ജയ ,സെക്രട്ടറി ശ്യാം കുമാരൻ ,കൃഷി അസിസ്റ്റന്റ് സെമിന തുടങ്ങിയവർ പങ്കെടുത്തു.