കർക്കിടക വാവുബലി : മദ്യ നിരോധനം ഏർപ്പെടുത്തി

കർക്കിടക വാവുബലിയോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവർത്തനം നിരോധിച്ച്, മദ്യനിരോധനം ഏർപ്പെടുത്തി. ജൂലൈ 16 രാത്രി 12 മുതൽ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം. മദ്യനിരോധന ദിവസങ്ങളിൽ ടി സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽക്കാനോ പാടില്ലെന്ന് ജില്ല മജിസ്ട്രേറ്റ് ഇൻ ചാർജ് ജെ. അനിൽ ജോസ് ഉത്തരവിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!