അഡ്വ. ബി. സത്യൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ ചിലവഴിച്ച് തൊളിക്കുഴി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും കണ്ണടച്ചു.
മൂന്നു മാസങ്ങൾക്ക് മുമ്പ് ലൈറ്റുകൾ കേടായതിനെത്തുടർന്ന് കേടായ ഹൈമാസ്റ്റ് ലൈറ്റുകൾ ശരിയാക്കുന്നതിന് പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷത്തോളം രൂപ ചിലവഴിച്ചതിൽ ഉൾപ്പെടുത്തി തൊളിക്കുഴി ഹൈമാസ്റ്റ് ലൈറ്റും പ്രകാശിപ്പിച്ചിരുന്നു.
മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഹൈമാസ്റ്റ് ലൈറ്റിൽ പൂർണ്ണമായും പ്രകാശം നിലച്ചിരിക്കുകയാണ്.
അറ്റ കുറ്റപണികൾ ചെയ്ത കരാറുകാരെ കൊണ്ട് അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് പഞ്ചായത്ത് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മ സെക്രട്ടറി എം. തമീമുദീൻ, പ്രസിഡന്റ് എ. ആർ. നസീം എന്നിവർ ആവശ്യപ്പെട്ടു.