മംഗലപുരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുത്ത എംഎസ് നൗഷാദിനു മുരുക്കുംപ്പുഴ ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി. ബൂത്ത് പ്രസിഡന്റ് അമ്മൂസ് സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെഎസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് മുരുക്കുംപ്പുഴ ഈസയെ യോഗത്തിൽ വച്ച് ബ്ലോക്ക് പ്രസിഡന്റ് ഷാൾ അണിയിച്ചു ആദരിക്കയുണ്ടായി.
സിൽവർ ലൈൻ സമര നേതാവ് എകെ ഷാനവാസ് ആശംസകൾ അർപ്പിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി വസന്തകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മൻസൂർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് നെല്ലിമൂട്, ഷാജിഖാൻ, അജിത, ഷംനാദ്, അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.