ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ കോളേജിൽ കിഫ്‌ബിയുടെ ധനസഹായത്താൽ നിർമിച്ച ഡിജിറ്റൽ ലൈബ്രറി ബ്ലോക്കിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി പ്ലാൻ ഫണ്ട് ഉപയോഗിച്ച് 22,25000 രൂപക്ക് ഫർണിഷ് ചെയ്ത റിസർച്ച് ഹബ്ബിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക രാവിലെ 10 മണിക്ക് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ എസ്. അദ്ധ്യക്ഷനായ ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ. ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് കൺവീനർ പ്രൊഫ. ഡോ. അനിത എസ്. സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ, തിരുവനന്തപുരം ഗവ വിമൻസ് കോളേജ് കോമേഴ്‌സ് പ്രൊഫ. ഡോ. പ്രദീപ് കുമാർ കെ., ഗവണ്മെന്റ് കോളേജ് ആറ്റിങ്ങൽ ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുനിൽ രാജ് എൻ. വി, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ കെ., ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. പ്രിയേഷ്, പി ടി എ സെക്രട്ടറി ഡോ. നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗവേഷണ വിദ്യാർത്ഥികളും മറ്റു ഡിപ്പാർട്മെന്റിലെ അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ റിസർച്ച് ഫോറം കൺവീനർ ദിവ്യലക്ഷ്മി എം ജി നന്ദി പ്രകാശിപ്പിച്ചു.
