ചിറയിൻകീഴിൽ അക്രമികൾ കടയും വാഹനങ്ങളും തകർത്തു 

eiFBLXH48423

കിഴുവിലം: ചിറയിൻകീഴ്, കിഴുവിലം കുറക്കട  8-ാം വാർഡിൽ ആക്കോട്ടുവിള സതീഫ മൻസിലിൽ സതീഫ നിസാമിന്റെ കടയും വാഹനവും  കഴിഞ്ഞ ദിവസം  രാത്രി അക്രമിസംഘം അടിച്ചു തകർത്തു.  വീട്ടുവളപ്പിലും കടക്കു സമീപവും  പാർക്ക് ചെയ്തിരുന്ന കാറും, പിക്കപ്പ്  വാഹനവും  കടയും തകർത്തു. മാരുതിക്കാരിന്റെ ചില്ലുകൾ പൂർണമായി തകർന്നു .പിക്കപ് വാഹനത്തിന്റെയും ഗ്ലാസ് തകർത്തു .  കടക്കും സാരമായ കേടുപാട് സംഭവിച്ചു  മൽസ്യ കച്ചവടക്കാരനായ സതീഫയുടെ ഭർത്താവ്  നിസാം രാത്രി   നാലുമണിക്ക് കച്ചവടത്തിനായി വീട്ടിൽനിന്ന് ഇറങ്ങുംപോഴാണ് അക്രമങ്ങൾ കാണുന്നത്  കുറക്കട സമത്വം റസിഡന്സിന്റെ വൈസ് പ്രസിഡൻറും, പൊതുപ്രവർത്തകയുമാണ് സതീഫ. ചിറയിൻകീഴ് പോലീസ് സ്ഥലം സന്ദർശിച്ചു.

അക്കോട്ടു വിള ,കുറക്കട പുകയിലത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ അക്രമികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപെടുന്നു. കുറക്കട, ആക്കോട്ടുവിള പ്രദേശങ്ങളിലെ കഞ്ചാവ് ,മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം കൊണ്ട് സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും പുറത്തിറങ്ങി നടക്കുവാൻ പറ്റാത്ത സഹാചര്യമാണ് പ്രദേശത്തുള്ളതെന്ന് യൂത്ത് കോൺഗ്രസ്സ് കിഴുവിലം മണ്ഡലം പ്രസിഡന്റ് അജു കൊച്ചാലുംമൂടും പരാതിപ്പെട്ടു .അതിനാൽ അക്രമികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!