മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളെ വികാരനിർഭരമായി തീരജനത യാത്രയാക്കി. പുതുക്കുറിച്ചി സ്വദേശികളായ റോബിൻ എഡ്വിൻ , ബിജു എന്നിവരുടെ ഭൗതികശരീരങ്ങളാണ് സെൻറ് മൈക്കിൾ ചർച്ചിൽ അടക്കം ചെയ്തത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഉറ്റവരെ അടുത്തുന്നു കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് വീടുകളിൽ എത്തിയത്. ബിജുവും റോബിനും അടുത്ത വീടുകളിലാണ് താമസം. മൃതദേഹങ്ങൾ വീടുകളിൽ എത്തിയതോടെ വികാരനിർഭരമായ രംഗങ്ങളാണുണ്ടായത്. ബന്ധുക്കളുടെ ദുഃഖം ആശ്വാസിപ്പിക്കാൻ ഒപ്പം ഉണ്ടായിരുന്നവർക്കുമായില്ല.
മുൻ മന്ത്രി ഷിബു ബേബി ജോൺ മരണപ്പെട്ടവരുടെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.രണ്ടു ദിവസങ്ങൾക്കു മുമ്പാണ് നാലുപേർ അടങ്ങുന്ന സംഘം മത്സ്യ ബന്ധത്തിന് ത പോയ വള്ളം അപകടത്തിൽപ്പെടുന്നത്. കുഞ്ഞുമോൻ , സുരേഷ് ഫർണാണ്ടസ്, ബിജു , റോബിൻ എന്നിവരാണ് മുതലപ്പൊഴിയുടെ ചതിക്കുഴിയിൽപ്പെട്ട് മരണപ്പെട്ടത്. കുഞ്ഞു മോൻ, സുരേഷ് എന്നിവരുടെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നു.