ജോയിന്റ് കൗൺസിൽ പഠനോപകരണങ്ങൾ കൈമാറി

IMG-20230713-WA0031

വർക്കല : ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന “വിദ്യാ മിത്രം” പദ്ധതിയുടെ ഭാഗമായി വർക്കല മേഖലയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരിൽ നിന്നും ശേഖരിച്ച പഠനോപകരണങ്ങൾ ചിലക്കൂർ ഗവ. എൽ. പി. സ്ക്കൂളിന് കൈമാറി.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപിക വി. ഗീത ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി.
ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ്‌ അരുൺജിത്ത്‌. എ.ആർ അധ്യക്ഷത വഹിച്ചു. ബൈജു ഗോപാൽ, സന്ധ്യറാണി. ആർ.പി, ചന്ദ്രബാബു. എസ്, കൃഷ്ണ കുമാർ. റ്റി.ജെ, ശ്യാംരാജ്. ജി, ഉഷാകുമാരി. കെ.വി, സ്ക്കൂളിലെ അദ്ധ്യാപകരായ രേഖ. ആർ.എസ്, നിഷ. എൽ, രമ്യ. ആർ.എം, ഷംല. എസ്, ആശ. എസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!