ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ

eiF6ZNS35131

ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ സ്വദേശിയും തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ താമസവുമായ മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രൈനിൽ നിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല.

എന്നാൽ ഇവർ കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മാർച്ച് മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുനെൽവേലിയിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രൻ , ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനൽകുമാർ, എസ് .എം ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ മുരുകേശ്വരിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!