കെഎൽസിഎ യുടെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ മാർച്ച് അവസാനിച്ചു.മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക, മത്സ്യത്തൊഴിലാളികൾക്കും വികാരി ജനറലിനും എതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളുടെ വിഷമാവസ്ഥയിൽ അവരെ അധിക്ഷേപിച്ച മന്ത്രിമാർ മാപ്പ് പറയുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചും ധർണ്ണയും സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉൽഘാടനം ചെയ്തു. ജനങ്ങളെ അധിക്ഷേപിക്കുന്ന മന്ത്രിമാർ എങ്ങനെ ആണ് എം.എൽ.എയും മന്ത്രിയും ആയത് എന്ന് ഓർക്കണം എന്ന് കടമ്മനിട്ടയുടെ വരികളയ നിങ്ങളോ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ എങ്ങനെ നിങ്ങളായെന്ന് എന്ന വരികൾ സൂചിപ്പിച്ചു അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന് അഞ്ചുതെങ്ങ് ഫൊറോന പ്രസിഡൻ്റ് നെൽസൺ ഐസക് അധ്യക്ഷത വഹിച്ചു. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആൻ്റോ എലിയാസ്, ജില്ലാ പ്രസിഡൻ്റ് പാട്രിക് മൈക്കിൽ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കെഎൽസിഎ രൂപത ട്രഷറർ ജോഷി ജോണി അഞ്ചുതെങ്ങ് ഫൊറോന പ്രസിഡൻ്റ് നെൽസൺ ഐസക്, പുതുകുറുച്ചി ഫൊറോന പ്രസിഡൻ്റ് രാജു തോമസ്, ജില്ലാ പ്രസിഡൻ്റ് വലേറിയൻ ഐസക്, സേവിയർ അഞ്ചുതെങ്ങ്, ഔസേപ്പ് രാജു, തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും വൈകിട്ട് ആരംഭിച്ച മാർച്ച് അഞ്ചുതെങ്ങ് പോലീസിൽ സ്റ്റേഷന് സമീപം പോലീസ് ബാരിക്കേടുകൾ ഉയർത്തി തടഞ്ഞു.
അഞ്ചുതെങ്ങ് പോലിസ് സ്റ്റേഷനിലേക്ക് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും (KLCA)
കേരള സ്വാതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.