Search
Close this search box.

കടയുടെ മുൻവശത്ത് വേസ്റ്റ് കൊണ്ടിടുന്നത് പറഞ്ഞുവിലക്കിയതിലുള്ള വിരോധം- കടയിൽകയറി നരഹത്യാശ്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

eiCHMH016608

പള്ളിക്കൽ : കടയുടെ മുൻവശം വേസ്റ്റ് കൊണ്ടിടുന്നത് പറഞ്ഞുവിലക്കിയതിലുള്ള വിരോധം കാരണം കടയിൽ കയറി കടയുടമയെയും ജോലിക്കാരനെയും ആക്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കൽ മുക്കംകോട് സ്വദേശി വാഴവിള വീട്ടിൽ കൈസു എന്ന് വിളിക്കുന്ന കൈസുദീൻ ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂലൈ 14ന് പള്ളിക്കൽ ജംഗ്ഷനിലുള്ള ഓർക്കിഡ് ഫ്ലവർ മെർച്ചന്റ് എന്ന കടയിൽ അതിക്രമിച്ചുകയറി കട നടത്തുന്ന ഉണ്ണികൃഷ്ണനേയും ജോലിക്കാരനായ പ്രദീഷിനെയും കത്തികൊണ്ട് ദേഹോപദ്രവം ചെയ്ത കേസിലാണ് അറസ്റ്റ്. പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിൽസ തേടി. പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ എം. സുനിൽ, എഎസ്ഐ മനോജ്, എസ്. സി. പി. ഒ ബിന്ദു, മഹേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!