ആറ്റിങ്ങൽ : ആറ്റിങ്ങലിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് കുന്തള്ളൂർ ശിവശക്തിയിൽ അമൽ രാജ് (23) നെയാണ് ആറ്റിങ്ങൽ പോലീസും ഡാൻസാഫ് ടീമും സംയുകതമായി അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.62 ഗ്രാം എംഡിഎംഎയും 27.2 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ആറ്റിങ്ങലിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു പ്രതിയെന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു