Search
Close this search box.

ആനാട് ഗവ ആയുർവേദ ആശുപത്രി ശോചനീയാവസ്ഥയിൽ

eiTYCYN33618

ആനാട് ഗവ ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ കാരണം രോഗികൾ ബുദ്ധിമുട്ടുന്നു.ധാരാളം രോഗികൾ കിടക്കുന്ന വാർഡിൽ ശൗചാലയങ്ങളെല്ലാം ചെടികളുടെയും മരങ്ങളുടെയും വേരുകൾ കയറി അടഞ്ഞ സ്ഥിതിയിലാണ്. കർക്കിടക മാസമായി വരുന്നതിനാൽ ധാരാളം രോഗികൾ ആയുർവേദ ചികിത്സയ്ക്കായി സമീപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ അവ പരിഹരിക്കപ്പെടുന്നതിനോ ആനാട് ഗ്രാമപഞ്ചായത്ത് തയ്യാറാകുന്നില്ല എന്ന് കോൺഗ്രസ് ജനപ്രതിനിധികളായ ആർ അജയകുമാർ , നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കെ ശേഖരൻ എന്നിവർ ആരോപിച്ചു. വാർഡിന്റെ നാലു മൂലയിലും സൺഷൈഡിലും ടെറസിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളുടെ ഇലകളും കൂമ്പാരം കൂടി ഇഴ ജന്തുക്കൾ വാർഡിലേക്ക് കയറുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.
കെട്ടിടത്തിനു മുകളിൽ മരങ്ങൾ വളർന്നു കയറുകയും അതിന്റെ വേരുകൾ ബാത്റൂമുകളിലേക്ക് കയറി ക്ലോസറ്റുകൾ ബ്ലോക്ക് ആയിരിക്കുന്ന അവസ്ഥയിലാണ്, ഇത്രയും വലിയ മരങ്ങൾ ആയിട്ട് പോലും ഗ്രാമപഞ്ചായത്ത് അധികൃതരോ ആശുപത്രി ജീവനക്കാരോ കാണാത്ത മട്ടിലാണ്. നടക്കാൻ കഴിയാത്ത വാർഡിൽ കഴിയുന്ന രോഗികൾക്ക് പുറത്തെ ബാത്റൂമിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണെങ്കിലും അവിടെ മതിയായ വെളിച്ചമില്ലാത്ത അവസ്ഥയാണ്. അതോടൊപ്പം കിടപ്പ് രോഗികൾക്കും ഒ.പി യിൽ ഡോക്ടറെ കാണാൻ വരുന്ന രോഗികൾക്കും നായ ശല്യം കാരണം അകത്തേക്ക് കയറാൻ പറ്റാത്ത അവസ്ഥയിലാണ്. ദിവസ വാടക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പേ വാർഡ്കളിൽ പോലും വെള്ളമോ വെളിച്ചമോ ടോയ്ലറ്റ് സംവിധാനമോ ഇല്ലെന്നാണ് ആരോപണം. മരുന്നുകൾ ഇല്ലാത്തതും, കിടപ്പ് രോഗികൾക്ക് ചൂട് വെള്ളം വിതരണ സംവിധാനം ഇല്ലാത്തതും ജന പ്രതിനിധികൾ ചൂണ്ടികാണിക്കുന്നു. ആശുപത്രിയിൽ ഉടനീളം ടൈലുകൾ ഇളകി രോഗികളുടെ ദേഹത്ത് കൊണ്ട് മുറിവ് ഉണ്ടാകുന്ന അവസ്ഥയിലാണ്. അടിയന്തരമായി ആശുപത്രി വികസന സമിതിയും പഞ്ചായത്ത് അധികൃതരും നടപടി എടുത്തില്ല എന്നുണ്ടെങ്കിൽ കോൺഗ്രസ്‌ ആനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യാഗ്രഹം സമരം ആരംഭിക്കുകയാണെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!