കെ. എ. എം. എ സെക്രട്ടേറിയറ്റ്‌ മാർച്ചും ധർണയും നടത്തി

IMG-20230716-WA0033

വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന നീതി നിഷേധങ്ങൾക്കെതിരെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി..

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഹയർസെക്കണ്ടറി പഠന പ്രശ്നങ്ങൾ പരിഹരിക്കുക, അന്തർ ജില്ലാ സ്ഥലംമാറ്റ അനുപാതം 30% ആയി പുനസ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട നിയമന തടസ്സങ്ങൾ പരിഹരിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക, ഭാഷാ അധ്യാപക നിയമനങ്ങൾക്കുള്ള അനാവശ്യ തടസ്സവാദം പിൻവലിക്കുക, അറബി ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കുക, പാർടൈം അധ്യാപകരുടെ സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, സർവീസിൽ ഉള്ളവരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണാ സമരം നടത്തിയത്.

ധർണ്ണ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി നസീർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ്എ. എ ജാഫർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ പി പി ഫിറോസ്, ഇ. ഐ സിറാജ് മദനിഎം.എ ഹംസ എറണാകുളം,എസ് ഹിഷാമുദ്ദീൻ പത്തനംതിട്ട,കെ.അബ്ദുൾ മജീദ് കാസറഗോഡ്കെ.കെ എസ് ഫസൽ തങ്ങൾ മലപ്പുറം,അനസ് എം അഷറഫ് ആലപ്പുഴ,ഇ.ഐ മുജീബ് തൃശൂർ ഇ മുസ്തഫ വയനാട്,മുനീർ കിളിമാനൂർ, എസ് നബീൽ കൊല്ലം,അൻസാർ ചിതറ, എസ്. നിഹാസ് പാലോട്,, നജീബ് കല്ലമ്പലം എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!