വർക്കല മണ്ഡലത്തിൽ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നടന്നു

road-ulghadanam.1689516130

വർക്കല മണ്ഡലത്തിൽ പൂർത്തിയാക്കിയ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പുല്ലൂർമുക്ക് മുളയിലഴികം ഡീസന്റ് മുക്ക് കോളനി റോഡ്, നാവായിക്കുളം പെരിങ്ങോട്ടുകോണം വെല്ലൂർ റോഡ്, പുല്ലൂർമുക്ക് കാട്ടിൽ തൈക്കാവ് റോഡ്, നാവായിക്കുളം ദേശാഭിമാനി വായനശാലയിൽ നിർമ്മിച്ച പുതിയ ഹാളിന്റെയും അനുബന്ധ പ്രവർത്തികളുടെയും, വെള്ളൂർക്കോണം ബസ് കാത്തിരിപ്പ് കേന്ദ്രം, വർക്കല താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് ഇന്റർലോക്ക് ചെയ്തത്, കോവൂർ വരയ്ക്കോണം പാർവതി ക്ഷേത്രം റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഡീസന്റ്മുക്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ എം.എൽ.എയെ പൊന്നാട അണിയിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, സി.പി.എം നേതാക്കളായ ഇ.ജലാൽ, എസ്.സുധീർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!