വർക്കലയിൽ വീട്ടമ്മയെ ഭർതൃസഹോദരന്മാർ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അയിരൂർ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വീട്ടമ്മയുടെ മകൾ. അയിരൂർ കളത്തറ സ്വദേശി ലീന മണിയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെപത്തുമണിയോടെ കൂടിയായിരുന്നു സംഭവം. ഒന്നര വർഷം മുന്നേ ലീനയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു . ശേഷം ഭർത്താവിൻറെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പോലീസിലും കോടതിയിലും പരാതിപ്പെട്ടിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. 40 ദിവസം മുന്നേ ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിന് എത്തിയിരുന്നു. അന്നുമുതലേ ഇരു കുടുംബങ്ങളും പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്നും സംരക്ഷണ ഓർഡർ നൽകിയത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പരിസരവാസികളും ബന്ധുക്കളും പറയുന്നത്.
എന്നാൽ കോടതിയുടെ സംരക്ഷണവുമായി ലീന അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു . എന്നാൽ കുടുംബത്തിന് മതിയായ സംരക്ഷണം നൽകിയില്ല എന്ന് മകൾ പറയുന്നു. മാത്രമല്ല ആയിരൂർ പോലീസ് ആക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു.
കൊല്ലപ്പെട്ട ലീനയുടെ മകൻ സാദിക്കിനെ പ്രതികൾ സംഘമായി എത്തി വഴിയോരങ്ങളിൽ വച്ച് അതിക്രൂരമായി മർദ്ധിച്ചു എന്നും സാദിക്ക് പറയുന്നു. തന്റെ മാതാവിനെ ഒരു നോക്കു കാണാൻ പോലും അനുവദിച്ചിട്ടില്ല എന്നും മകൻ പറയുന്നു