ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് ബ്രദേർസ് ചിറയിൻകീഴ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ അകപ്പെടാതെ സംരെക്ഷിക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് സ്പോർട്സ് എന്ന യാഥാർഥ്യം മനസിലാക്കികൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്ബോൾ അസോസിയേഷന്റെയും വാർഡ് മെമ്പർ മനുമോന്റെയും നേതൃത്വത്തിലാണ് മത്സരങ്ങൾ നടത്തിവരുന്നത്. സെ നോ ടു ഡ്രഗ്സ് എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. വാർഡ് മെമ്പർ വി . ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മനുമോൻ. ആർ . പി .സ്വാഗതവും വാർഡ് മെമ്പർ ജി .മോനി ശാർക്കര ലഹരി വിരുദ്ധ പ്രതിജ്ഞ വാചകവും ചൊല്ലി കൊടുത്തു.മത്സരത്തിന്റെ സംഘടകരായ ഗിരീഷ്, വിമൽ എന്നിവർ ആശംസകളും ബ്രദേർസ് ചിറയിൻകീഴിന്റെ പ്രസിഡന്റ് മിഥുൻ ടി നന്ദിയും രേഖപ്പെടുത്തി.
