ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ്, ഫിസിയോതെറാപ്പി യൂണിറ്റുകളിൽ ജോലി ഒഴിവുകൾ

ei1EP6U97648

ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ്, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവിടങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ചുവടെ കൊടുത്തിട്ടുള്ള തസ്തികയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഡയാലിസിസ് യൂണിറ്റ് –

1.നഴ്സിംഗ് ഓഫീസർ- 2 ഒഴിവുകൾ
യോഗ്യത: ബിഎസ്.സി നഴ്സിംഗ് / ജനറൽ നഴ്സിംഗ് (ഡയാലിസിസ് ട്രെയിനിംഗ് ലഭിച്ചവർക്ക് മുൻഗണന)
സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

2. ഡയാലിസിസ് ടെക്നീഷ്യൻ – 2 ഒഴിവുകൾ
യോഗ്യത: ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്,ഗവ ഓഫ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം

3. നഴ്സിംഗ് അസിസ്റ്റൻറ്- ഒരു ഒഴിവ്
യോഗ്യത : നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് പാസ്സായ 40 വയസ്സിന് താഴെയുള്ളവർ. ഒരു വർഷത്തെ പ്രവൃത്തി പരിചയം

4.ആശുപത്രി അറ്റൻഡർ ഗ്രേഡ് 2. ഒരു ഒഴിവ്
യോഗ്യത – എഴുത്തും വായനയും അറിഞ്ഞിരിക്കണം
ഒരു വർഷത്തെ പ്രവൃത്തി പരിചയം

ഫിസിയോതെറാപ്പി യൂണിറ്റ്

1. ഫിസിയോതെറാപ്പിസ്റ്റ് -ഒരു ഒഴിവ്
യോഗ്യത: ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിപിറ്റി കോഴ്സ് പാസായിരിക്കണം,ഒരു വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:18/07/2023 – വൈകുന്നേരം 5 മണി വരെ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!