ആറ്റിങ്ങൽ : സ്വയംവര സിൽക്‌സ് എന്നത് ആറ്റിങ്ങലിന്റെ അടയാളമായി മാറിയിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞു. ആറ്റിങ്ങലിനൊപ്പം കൂട്ടിവായിക്കാൻ എന്നും ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനമായി സ്വയംവര സിൽക്‌സ് മാറിയതിനു പിന്നിലെ ആ രഹസ്യവും സ്വയംവരയുടെ വളർച്ചയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ആറ്റിങ്ങലുകാർക്ക് നല്ല വസ്ത്രവും സർവീസും നൽകിയപ്പോൾ അവർ സ്വയംവരയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. സ്വന്തം പ്രസ്ഥാനം പോലെ ഓരോ വ്യക്തിയും സ്വയംവരയ്ക്കൊപ്പം കൂടി. 1995 മുതൽ 2023 വരെ എത്തി നിൽകുമ്പോൾ സ്വയംവര സിൽക്സ്- ആറ്റിങ്ങൽ എന്ന് കേട്ട് ശീലിച്ചവരാണ് നമ്മൾ.
നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നല്ലതാക്കാൻ നിർദേശങ്ങൾ നൽകുവാനും നല്ലതല്ലാത്തതിനെ വിമർശിക്കാനും ഏറെ മുന്നിൽ നിൽക്കുന്നവരാണ് ആറ്റിങ്ങലുകാർ. അതുകൊണ്ട് തന്നെ പലപ്പോഴും ആറ്റിങ്ങൽക്കാർ ഇങ്ങനെ പറയുന്നതും കേൾക്കാം “നമുക്ക് പേടി ഇല്ല, പറയാനുള്ളത് ആരടുത്തും പറയും “, അതെ.. ആറ്റിങ്ങൽകാർ അങ്ങനെ തന്നെയാണ്.
ഒരു പ്രസ്ഥാനം ഒരു നാട്ടിൽ തുടങ്ങുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ നിസ്സാരമല്ല. അതിനേക്കാൾ സങ്കീർണമാണ് അത് നിലനിർത്താൻ. ഇവിടെയാണ് സ്വയംവരയും ആറ്റിങ്ങലും തമ്മിലുള്ള ആത്മ ബന്ധം. വളർന്നു എന്ന് മാത്രമല്ല ആറ്റിങ്ങലുകാരുടെ പ്രോത്സാഹനം കൊണ്ട് ഇന്ന് സ്വയംവര സിൽക്‌സ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുറന്നു പ്രവർത്തിക്കുന്നു. ഏതു ശാഖകൾ തുറന്നാലും സ്വയംവരയുടെ പ്രോത്സാഹനവും അഭിമാനവും ആറ്റിങ്ങൽ തന്നെയാണ്.
നാടിന്റെ വികസനപട്ടിക എഴുതി തുടങ്ങുമ്പോൾ സ്വയംവര സിൽക്‌സിന്റെ പേര് കുറിക്കാതെ ആറ്റിങ്ങൽ കടന്നു പോകില്ല. ഏറ്റവും മികച്ച വസ്ത്രങ്ങൾ മാത്രമല്ല, ആറ്റിങ്ങലിലേക്ക് മലയാളികൾ ആരാധിക്കുന്ന സിനിമാ താരങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങളെയും സ്വയംവര സിൽക്‌സ് ആറ്റിങ്ങലിൽ എത്തിച്ചിട്ടുണ്ട്. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗമായ മുനിസിപ്പൽ കാര്യാലയത്തിന് എതിർവശം ദിവസവും ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന വളരെ തിരക്കുപിടിച്ച സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് തലയെടുപ്പോടെ നിൽക്കുന്ന സ്വയംവര സിൽക്‌സിന്റെ ആകർഷണീയതയും പ്രൗഡിയും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. സ്നേഹ സമ്മാനങ്ങളും ഓഫറുകളും മെഗാ സമ്മാനങ്ങളും ആറ്റിങ്ങലിനു നൽകാൻ സ്വയംവരയ്ക്ക് പ്രത്യേക താല്പര്യമാണ്.
രണ്ടര പതിറ്റാണ്ടിന്റെ ഈ വലിയ വിജയ യാത്ര ആറ്റിങ്ങൽകാർക്കും സ്വയംവരയ്ക്കും എന്നും അഭിമാനത്തിന്റെ നിമിഷങ്ങളാണ്.