രക്തമൂലകോശ ദാതാവിനെ തേടി കിളിമാനൂർ സ്വദേശി ഹർഷ..

ei8MFQR23420

കിളിമാനൂർ സ്വദേശി ഹരികുമാറിന്റെയും മഞ്ജുഷയുടെയും മകൾ പോങ്ങനാട് ഗവ: ഹൈസ്ക്കൂൾ, പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥിനി ഹർഷക്ക് രണ്ട് മാസങ്ങൾക്ക് മുൻപാണ് മൂലകോശങ്ങളെ ബാധിച്ചിട്ടുള്ള മൈലോ ഡിസ്പ്ലാസ്റ്റിക് സിൻഡ്രോം (MDS) എന്ന അപൂർവ്വയിനം ഗുരുതര രോഗം സ്ഥീരീകരിച്ചത്. വായനയും പഠനവും ഏറെ ഇഷ്ടപെടുന്ന ഹർഷ കൂട്ടുകാർക്കൊപ്പം സ്‌കൂളിൽ പോകാൻ കഴിയാതെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കീമോതെറാപ്പിയിലാണ്.

അടിയന്തിരമായി നടത്തേണ്ട ഒരു ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് നിർദ്ദേശിചിരിക്കുന്ന ചികിൽസ. എച് എൽ എ സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാലെ ഇനി മുന്നോട്ട് പോകാനാവൂ. ഒരു രക്തമൂലകോശ ദാതാവിനെ ലഭിക്കുന്നതിനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. ഹർഷയുടെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ ലോകത്ത് ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ള 42 ദശലക്ഷത്തോളം വരുന്ന സന്നദ്ധ ദാതാക്കളിലോ ഹർഷക്കു യോജിക്കുന്ന ദാതാവിനെ ലഭിച്ചിട്ടില്ല. മൂന്ന് മാസങ്ങൾക്കുള്ളിൽ എങ്കിലും ട്രാൻസ്‌പ്ലാന്റ് നടത്തേണ്ടതുണ്ട്.

കൂടുതൽ ആളുകളിൽ സാമ്യം നോക്കുന്നതിനായി രാജ്യത്തെ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രി, ദാത്രിയിലൂടെ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ നടത്തുകയാണ്. ക്യാമ്പിലൂടെ രജിസ്റ്റർ ചെയ്യുന്നവരുടെ എച് എൽ എ ടെസ്റ്റ് നടത്തി റിപ്പോർട്ട് ലഭിക്കുന്നതിന് 45-60 ദിവസത്തോളം ആവശ്യമാണ്. എന്നതിനാൽ  ഏറ്റവും പെട്ടെന്ന് പറ്റാവുന്ന അത്രയും ആളുകൾ സന്നദ്ധരായി മുന്നോട്ട് വന്നാൽ മാത്രമേ സാമ്യം കണ്ടെത്താനുള്ള എളുപ്പമുണ്ടാവൂ.

നിങ്ങൾക്കെങ്ങനെ സഹായിക്കാം?(Register as a Blood Stem Cell Donor)

18 മുതൽ 50 വയസ്സ് വരെയുള്ള  ആരോഗ്യവാനായ ഒരാൾക്ക് ദാതാവായി ദാത്രിയിൽ രജിസ്റ്റർ ചെയ്യാം.

ദാന പ്രക്രിയ എങ്ങനെ എന്നു മനസ്സിലാക്കിയ ശേഷം, സാമ്യം നോക്കുന്നതിനായി
അണുവിമുക്തമാക്കിയ പഞ്ഞി  ഉൾക്കവിളിൽ ഉരസി സാമ്പിൾ നൽകി സന്നദ്ധ ദാതാവാകാം.

രക്തമൂലകോശ ദാനം (Blood Stem Cell Donation)

പിന്നീട് ഒരു രോഗിക്കായി സാമ്യം വരുമ്പോൾ ദാത്രിയിൽ നിന്നും അറിയിക്കുമ്പോൾ ദാതാവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം രക്തത്തിലൂടെ മൂലകോശങ്ങൾ മാത്രം വേർതിരിച്ചു ദാനം ചെയ്യാം.

പ്രത്യേകം ശ്രദ്ധിക്കുക- ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല

സന്നദ്ധ രക്തമൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ്‌:

1) വെള്ളി | 28-ജൂലൈ-2023 | 10AM-5PM

എൻ എസ് എസ് കരയോഗം ഹാൾ, മലയാമഠം, കിളിമാനൂർ

2) ഞായർ | 30-ജൂലൈ-2023 | 10AM-5PM

ഗവ: എൽ പി സ്‌കൂൾ, മടവൂർ, കിളിമാനൂർ

കൂടുതൽ വിവരങ്ങൾക്ക്: www.datri.org

Athulya – 78248 33367 | Ratheesh – 98848 79001

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!