2023 സാമ്പത്തിക വർഷത്തിൽ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിൽ എൻ ആർ എ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴ് പഞ്ചായത്ത് സമ്മേളനം പ്രതിഷേധിച്ചു. അറുപതിനായിരം കോടി രൂപ മാത്രമാണ് ഈ വർഷത്തെ ബഡ്ജറ്റിൽ ഈ മേഖലയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. നൂറു ദിവസം പോലും പണി നൽകാൻ പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. തുക വെട്ടി കുറച്ച നടപടി പിൻവലിക്കണമെന്ന് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് അഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. സിപിഐ (എം )ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ആർ.സരിത, സജിത്ത് ഉമ്മർ, വി വിജയകുമാർ, ജി. വ്യാസൻ, പി മണികണ്ഠൻ, രവീന്ദ്രൻ, ഡീന,ഹീസാ മോൻ എന്നിവർ സംസാരിച്ചു.
സമ്മേളനം സൗമ്യ( പ്രസിഡന്റ്) സജിത്ത് ഉമ്മർ (സെക്രട്ടറി )അനീഷ്( ട്രഷറർ) എന്നിവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു