മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

eiIY6UC31231

തിരുവനന്തപുരം : അഴിമുഖത്തെ തുടർച്ചയായ അപകടങ്ങളുടെ സാഹചര്യത്തിൽ മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി വഴിയുള്ള മത്സ്യ ബന്ധനം നിർത്തിവെയ്ക്കുന്നതിനെ കുറിച്ച് മത്സ്യതൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

അഴിമുഖത്തെ മണൽ മാറ്റുന്നത്തിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കാലവർഷം കഴിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് ഈ മാസം 10ന് നാല് പേർ മരിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസവും തുടർച്ചയായി അപകടം ഉണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. വീണ്ടും അപകടം ഉണ്ടാകാതിരിക്കാൻ സർക്കാർ മുതലപ്പൊഴി വഴി മീൻ പിടിക്കാൻ പോകുന്നത് തടയാൻ സർക്കാർ ആലോചിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!