പള്ളിക്കൽ പഞ്ചായത്തിലെ പകൽ വീട് വെറുതെ…

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ വയോധികരുടെ ക്ഷേമത്തിനായി നിർമ്മിച്ച പകൽ വീടിന് താഴ്‌വീണിട്ട് വർഷങ്ങളായതായി പരാതി. 60നു മേൽ പ്രായമുള്ളവർക്ക് ആശയവിനിമയം, ചർച്ചകൾ, ആരോഗ്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിക്കൽ എന്നിവക്കായി 2000 – 2005 കാലഘട്ടത്തിൽ പഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. കുറച്ച് ദിവസം പ്രവർത്തിച്ചെങ്കിലും മേൽനോട്ടത്തിന്റെ അഭാവത്തിൽ ഇതിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പഞ്ചായത്തിലെ പി.എച്ച്.സിയുമായി സഹകരിച്ച് ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പി.എച്ച്.സിക്ക് താത്പര്യമില്ലാതിരുന്നതിനാൽ അതും മുടങ്ങി. ഉപയോഗശൂന്യമായ കെട്ടിടം ആർക്കും വേണ്ടാതെ ജീർണിച്ച് കിടക്കുകയാണ് ഇപ്പോൾ. എത്രയും പെട്ടെന്ന് ഈ പകൽവീട് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പള്ളിക്കൽ മാർക്കറ്റിനോട് ചേർന്നാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആദ്യകാലത്ത് വയോധികർ വന്നുപോകുമായിരുന്നെങ്കിലും പിന്നീട് മാർക്കറ്റിൽ എത്തുന്നവരുടെ വിശ്രമകേന്ദ്രമായി മാറി ഈ പകൽവീട്. പിന്നീടത് സാമൂഹിക വിരുദ്ധരുടെ താവളമായതോടെ കെട്ടിടം അടച്ചിടുകയായിരുന്നു. അടുക്കും ചിട്ടയോടും കൂടി ഇതിന്റെ പ്രവർത്തനം നടത്താൻ പഞ്ചായത്തിന് കഴിയാതെവന്നതും ഇതിന് കാരണമായി. പിന്നീട് കുറച്ചുകാലം കുടുംബശ്രീ സി.ഡി.എസ് ഓഫീസായി പ്രവർത്തിച്ചിരുന്നെങ്കിലും എതിർപ്പുകൾ ഉയർന്നതോടെ അതും അവസാനിച്ചു. ഇപ്പോൾ കെട്ടിടം പൂർണമായും അടഞ്ഞ നിലയിലാണ്. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റതോടെ കെട്ടിടം വായനശാലയാക്കി പ്രവർത്തിപ്പിക്കാൻ ആലോചിച്ചെങ്കിലും അതും നടപ്പായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!