ആറ്റിങ്ങലിന്റെ സ്വന്തം ബ്രാൻഡ് – സ്വയംവര സിൽക്‌സ്

eiPGPK277924

ആറ്റിങ്ങൽ : ആയിരക്കണക്കിന് ബ്രാൻഡുകൾ ഉള്ളപ്പോൾ സ്വയംവര സിൽക്‌സ് എന്നത് ആറ്റിങ്ങലിന്റെ സ്വന്തം ബ്രാൻഡ് ആയി അറിയപ്പെടുകയാണ്. 28 വർഷത്തെ ആത്മ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ബ്രാൻഡ് ആണ് സ്വയംവര സിൽക്‌സ്. ആറ്റിങ്ങലിൽ തുടങ്ങി ജില്ലകൾ കടന്ന് ഇന്ന് മലയാളികൾ ഒന്നടങ്കം അറിയപ്പെടുന്ന വസ്ത്ര വ്യാപാര കേന്ദ്രമായി മാറിയിരിക്കുകയാണ് സ്വയംവര സിൽക്‌സ്.

ഏറ്റവും നല്ല വസ്ത്രവും ഏറ്റവും വിലക്കുറവും മികച്ച കസ്റ്റമർ സർവീസും ഗുണമേന്മയുമാണ് സ്വയംവര സിൽക്‌സ് നൽകുന്നത്. 28 വർഷം കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയും സൽപേരും നിലനിർത്തി ജനങ്ങൾക്ക് മികച്ച വസ്ത്രങ്ങൾ സ്വയംവര സിൽക്‌സ് നൽകുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. മികച്ച അന്തരീക്ഷം ഒരുക്കാനും കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരാനും ട്രെൻഡും ഫാഷനും പരിചയപ്പെടുത്താനും സ്വയംവര സിൽക്‌സ് എക്കാലവും ശ്രദ്ധിക്കാറുണ്ട്.

കച്ചവടത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും സ്വയംവര സിൽക്‌സ് ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ് കാലത്തും അല്ലാതെ അർഹതപ്പെട്ടവരിലേക്ക് സഹായം എത്തിക്കുന്നതിലും ഏറെ മുന്നിൽ തന്നെ. ആറ്റിങ്ങൽ നഗരസഭയ്ക്ക് ആംബുലൻസ് നൽകിയതും അതിന്റെ ഭാഗമായി തന്നെയാണ്. വഴിയോരങ്ങളിൽ അപകടങ്ങളിൽ പെട്ട് കിടക്കുന്നവർക്കും അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുമെല്ലാം സ്വയംവരയുടെ ലേബലിലുള്ള ആംബുലൻസ് ആറ്റിങ്ങലിന്റെ റോഡുകളിൽ പായുന്നത് കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!