തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ ഗോടെക് പദ്ധതിക്ക്‌ തുടക്കമായി

IMG-20230724-WA0109

തോന്നയ്ക്കൽ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഉള്ള ഗോടെക് പ്രോഗ്രാം ഉദ്ഘാടനം തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ നടന്നു. പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡൻറ് ഇ നസീർ ആയിരുന്നു അധ്യക്ഷൻ. പ്രിൻസിപ്പാൾ ജെസി ജലാല്‍ സ്വാഗതം ആശംസിച്ചു .പ്രോജക്ട് കോഡിനേറ്റർ ഹിമ എച് ബി
കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗോടെക് പ്രോഗ്രാം പരിചയപ്പെടുത്തി.മുഖ്യപ്രഭാഷണം നടത്തിയത് വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ആയിരുന്നു .എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ , ഹെഡ്മാസ്റ്റർ സുജിത്ത് എസ് , സീനിയർ അസിസ്റ്റൻറ് ഷെഫീഖ് എ എം ,എസ് ആർ ജി കൺവീനർ ദിവ്യ എൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്എ നന്ദി രേഖപ്പെടുത്തി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!