ആസിം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ

ei4B4S974363

ആലംകോട് : യൂണിസെഫ് അവാർഡ് ജേതാവ് ആസിം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ എത്തുന്നു.

പരിമിതികളെയും വൈകല്യങ്ങളെയും മനക്കരുത്തുകൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച് അന്താരാഷട്ര UNICEF അവാർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല അവാർഡ് എന്നിവകൾക്ക് അർഹനാവുകയും വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കുകയും ചെയ്ത വിസ്മയ ബാലൻ ആസിം വെളിമണ്ണ ഇന്ന് ചൊവ്വാഴ്ച ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇൻ്റർനാഷണൽ ട്രെയിനറും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ:ബഷീർ എടാട്ട്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ സംബന്ധിക്കും.

ആസിം ഈ പേര് അറിയാത്തവർ മലയാളികൾ ആരുമുണ്ടാവില്ല. ദേശവും ഭാഷയും കടന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധയും അംഗീകാരവും നേടിയ അതുല്യപ്രതിഭ.
വൈകല്യം ശാപമായോ ഭാഗ്യദോഷമായോ കാണുന്നവർക്ക് അത് അനുഗ്രഹവും സൗഭാഗ്യവുമാണെന്ന് തെളിയിക്കുകയാണ് ആസിം . ഖത്തറിൽ നടന്ന വേൾഡ് കപ്പിൽ ഉൾപ്പടെ ശ്രദ്ധേയനായ ആസിം ദേശീയ, അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിനോടൊപ്പം തന്റെ എല്ലാ പരിമിതികളും അതിജീവിച്ച് വിശുദ്ധ ഖുർആൻ മന:പാഠക്കുകയും ചെയ്തു.
രണ്ട് കൈകളും ഇല്ലാത്ത ആസിം പെരിയാറിൽ ഒരു കിലോമീറ്റർ നീന്തിക്കയറിയത് ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയായി. പരിശുദ്ധ കഅബയുടെ കിസ് വ തുന്നാനും അവസരം ലഭിച്ച ആസിം എത്ര സൗഭാഗ്യവാനാണ്. സൗദി രാജകുടുംബത്തിൻ്റെ അതിഥിയായി വരെ ക്ഷണം ലഭിച്ച ആസിമിനെ സന്ദർശിച്ച പ്രമുഖരുടെ നിര ഏറെയാണ്. വിദ്യാർത്ഥികൾക്ക് ഏത് പരിമിതികൾക്കുള്ളിലും പോസിറ്റീവ് കാഴ്ചപ്പാടിലൂടെ മുന്നേറാൻ ആസിമിന്റെ അനുഭവങ്ങൾ നേരിട്ടറിയുന്നതിലൂടെ പ്രചോദനമാകും. ആസിമിനോടൊപ്പം സ്നേഹസംവാദത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെ ദാറുൽ ഇർഷാദ് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!