ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ബേക്കറിയിൽ വെച്ച് കുട്ടിയുടെ കാലിൽ കിടന്ന പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലം മൺട്രോ തിരുത്തു പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവം. ആറ്റിങ്ങൽ പാലസ് റോഡിലുള്ള ബേക്കറിയിൽ വെച്ച് പള്ളിക്കൽ സ്വദേശിനി ഷെഫീനയുടെ കുട്ടിയുടെ പാദസരമാണ് മോഷ്ടിച്ചത്.
ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാര നിറത്തിലുള്ള ചുരിദാർ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്നു വെളിവാകുകയും ബസ് സ്റ്റാൻഡും പരിസരവും പരിശോധിച്ച് സംശയകരമായി കണ്ട സിന്ധുവിനെ സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചപ്പോൾ പാദസരം കണ്ടെടുത്തു.