ആറ്റിങ്ങൽ : സ്വയംവര സിൽക്സിന്റെ നവീകരിച്ച ഷോറൂം ആറ്റിങ്ങലിനു സമർപ്പിക്കാൻ ആസിഫ് അലി ആറ്റിങ്ങലിൽ എത്തുന്നു. ഏറ്റവും മികച്ച അന്തരീക്ഷത്തിൽ വളരെ ആകർഷണീയമായ രീതിയിൽ നവീകരിച്ച ഷോറൂം ആറ്റിങ്ങലിനു സമർപ്പിക്കുകയാണ് സ്വയംവര. കഴിഞ്ഞ 28 വർഷമായി ആറ്റിങ്ങലിൽ വിജയകരമായി പ്രവർത്തിക്കുന്ന സ്വയംവര സിൽക്സ് കൂടുതൽ സൗകര്യങ്ങളോടെ എത്തുമ്പോൾ ആറ്റിങ്ങലുകാർക്കും ആവേശമാണ്.
ആസിഫ് അലി പ്രധാന കഥാപാത്രം അവതരിപ്പിച്ച ചിത്രത്തിലെ ശ്രദ്ധേയമായ ഡയലോഗ് ആണ് ആറ്റിങ്ങൽ ആണോ വീട് എന്നത്. ആറ്റിങ്ങലുകാർക്ക് ഏറെ പ്രിയപ്പെട്ട ഡയലോഗ്, അതുകൊണ്ട് ആസിഫ് അലിയുമായി ആറ്റിങ്ങലിനു അങ്ങനെയും ഒരു ആത്മ ബന്ധം ഉണ്ട്. മാത്രമല്ല, ആറ്റിങ്ങലിന്റെ സ്വന്തം സ്വയംവര സിൽക്സിൽ ആസിഫ് അലി എത്തുമ്പോൾ പ്രൗഡി കൂടും. ആസിഫ് അലി കൂടാതെ സിനിമ താരങ്ങളായ അദിതി രവി, അനിഘ സുരേന്ദ്രൻ, ദൃശ്യ രഘുനാഥ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.
വളരെ വിശാലമായ പാർക്കിംഗ് സൗകര്യവും മികച്ച കസ്റ്റമർ സർവീസും ഗുണമേന്മയുള്ള വസ്ത്രങ്ങളും വിലക്കുറവുമാണ് സ്വയംവര സിൽക്സിന്റെ പ്രധാന സവിശേഷതകൾ.