Search
Close this search box.

തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ കണ്ടെത്തി

eiRYWCE33712

തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ചിറയിൻകീഴ് പോലീസ് കണ്ടെത്തി.

ഈ കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ തമിഴ്നാട് വടശ്ശേരിയിൽ നാടോടി സംഘത്തിൽ നിന്നും , നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ മറ്റൊരു നാടോടി സംഘം തട്ടിക്കൊണ്ടു പോകുക യായിരുന്നു. വടശ്ശേരി ബസ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇവർ പോയി എന്ന വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ ചിറയിൻകീഴ് റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു കൈക്കുഞ്ഞുമായി രണ്ടുപേർ ഇരിക്കുന്നത് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരിച്ചറിയുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നത്.

തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്ന് കണ്ടെത്താനായത്. കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!