ആറ്റിങ്ങൽ : സുരക്ഷാ ക്യാമറകളിൽ പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ മുൻ ഭാഗത്തെ നമ്പർ പ്ലേറ്റ് ഒഴിവാക്കിയും പുറക് വശത്തെ നമ്പർ പ്ലേറ്റ് മടക്കി വെച്ചും അമിത വേഗതയിൽ പാഞ്ഞ ബൈക്ക് ആറ്റിങ്ങൽ പോലീസ് പിന്തുടർന്ന് പിടികൂടി. ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പോലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് മുന്നിൽ വച്ച് പോലീസ് പിന്തുടർന്ന് പിടികൂടി. ഹെൽമറ്റ് വെച്ച രണ്ടുപേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും വാഹനത്തിന് മുന്നിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. പുറകിലത്തെ നമ്പർ പ്ലേറ്റ് ക്യാമറയെ മറക്കുന്ന വിധത്തിൽ മുകളിലേക്ക് മടക്കിവെച്ചിരുന്നു പോലീസ് പിടികൂടിയ വാഹനവും യുവാക്കളെയും ആറ്റിങ്ങൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്യാമറയെ കബളിപ്പിച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ പോകുന്ന വാഹനങ്ങളെ കുറച്ചു ദിവസം മുമ്പ് ആറ്റിങ്ങലിൽ മോട്ടോർ വാഹന വകുപ്പും പിടികൂടിയിരുന്നു. സൈഡ് മിറർ, നമ്പർ പ്ലേറ്റ് ഇല്ലാത്തതിനും, വാഹനത്തിന്റെ മോഡലിൽ വ്യത്യാസം വരുത്തിയതിനും ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.