പള്ളിക്കൽ : ബന്ധു വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികളടക്കം മൂന്നുപേർ പുഴയിൽ വീണ സംഭവത്തിൽ നീണ്ട തിരച്ചിലിനൊടുവിൽ നവദമ്പതികളുടെയും മൃതദേഹം കണ്ടെത്തി.കടയ്ക്കൽ സംബ്രമം സ്വദേശി സിദ്ദിക്ക്, ഭാര്യ ആയൂർ കാരാളിക്കോണം സ്വദേശി നൗഫി എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്ന്എത്തിയ സ്കൂബ ടീമിന്റെ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം ലഭിച്ചത്. ഇതോടെ മരണം മൂന്നായി. നവദമ്പതികൾക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു
പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിന് ലാബുദ്ദീൻ ഹസീന ദമ്പതികളുടെ മകൻ അന്‍സലിന്റെ (23) മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. പുഴ കാണാൻ പോയവർ തിരികെ വരാത്തതിനെ തുടർന്നുന്നുള്ള അന്വേഷണത്തിലാണ് അപകടം പുറത്തറിയുന്നത്. ഈ മാസം 16 ന് ആയിരുന്നു സിദ്ദിക്കിന്റെയും നൗഫിയുടേയും വിവാഹം. വൈകുന്നേരത്തോടെയാണ് ഇരുവരും അൻസിലിന്റെ വീട്ടിൽ വിരുന്നിന് എത്തിയത്.
തുടർന്ന് പുഴ കാണുന്നതിനായി പള്ളിക്കൽ പുഴയിൽ എത്തി. ദമ്പതികൾ പുഴയിൽ വീണു. അൻസിൽ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടു എന്നുമാണ് വിവരം. ഏറെനേരത്തെ തിരച്ചിൽ നടുവിലാണ് അൻസലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി കിട്ടിയത്. തുടർന്ന് രാത്രിയും പകലുമായി നടന്ന തിരച്ചിലിനൊടുവിലാണ് നവദമ്പതികളുടെയും മൃതദേഹം കണ്ടെത്തുന്നത്.