Search
Close this search box.

നവദമ്പതികളടക്കം മൂന്നുപേർ പള്ളിക്കൽ പുഴയിൽ വീണു, ഒരാളുടെ മൃതദേഹം കണ്ടെത്തി.

ei3ZMIL49028

പള്ളിക്കൽ : ബന്ധു വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികളടക്കം മൂന്നുപേർ പുഴയിൽ വീണു.ബന്ധുവായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നവദമ്പതികളെ കാണാതായി.പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിന് ലാബുദ്ദീൻ ഹസീന ദമ്പതികളുടെ മകൻ അന്‍സല്‍ (23) ആണ് മരിച്ചത്. കടയ്ക്കൽ സംബ്രമം സ്വദേശി സിദ്ദിക്ക്, ഭാര്യ ആയൂർ കാരാളിക്കോണം സ്വദേശി നൗഫി എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി രാത്രിവൈകിയും തെരച്ചിൽ നടത്തുകയാണ്.

ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. പുഴ കാണാൻ പോയവർ തിരികെ വരാത്തതിനെ തുടർന്നുന്നുള്ള അന്വേഷണത്തിലാണ് അപകടം പുറത്തറിയുന്നത്. ഈ മാസം 16 ന് ആയിരുന്നു സിദ്ദിക്കിന്റെയും നൗഫിയുടേയും വിവാഹം. വൈകുന്നേരത്തോടെയാണ് ഇരുവരും അൻസിലിന്റെ വീട്ടിൽ വിരുന്നിന് എത്തിയത്.
തുടർന്ന് പുഴ കാണുന്നതിനായി പള്ളിക്കൽ പുഴയിൽ എത്തി. ദമ്പതികൾ പുഴയിൽ വീണു. അൻസിൽ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടു എന്നുമാണ് വിവരം. നാട്ടുകാരും ,പോലീസും, ഫയർ ഫോഴ്‌സും കാണാതായവർക്ക് വേണ്ടി രാത്രി വൈകിയും തെരച്ചിൽ നടത്തുകയാണ്. അൻസിലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!