മണിപ്പൂരിലെ കത്തുന്ന കനലണയ്ക്കാൻ കൈകോർത്ത് തനിമ കലാസാഹിത്യവേദി സർഗാത്മക പ്രതിരോധം സംഘടിപ്പിച്ചു. തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടന്ന പരിപാടിയിൽ ജില്ലയിലെ കലാ സാഹിത്യസാംസ്കാരിക പ്രവർത്തകർ അണിനിരന്നു. സർഗാത്മക പ്രതിരോധം പ്രശസ്ത എഴുത്തുകാരൻ ശ്രീകണ്ഠൻ കരിക്കകം ഉദ്ഘാടനം ചെയ്തു. തനിമ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി അശ്കർ കബീർ സ്വാഗതം ആശംസിച്ചു. ഫാസിസത്തിനും വർഗീയതക്കുമെതിരെ മാനവികതയുടേയും സൗഹാർദ്ദത്തിൻ്റേയും ഉണർത്തുപാട്ടുകളും കവിതകളും വരകളുമായി ഷൗഖീൻ, മടവൂർ രാധാകൃഷ്ണൻ, മെഹ്ബൂബ് ഖാൻ പൂവാർ, സിദ്ദീഖ് സുബൈർ,വഹീദ ടീച്ചർ, സലിം തിരുമല, മെഹർ മഹീൻ, മുബീന നസീർ ഖാൻ, സിയാദ്, ഷമീം സുബൈർ തുടങ്ങിയവർ പങ്കെടുത്തു.