കിളിമാനൂർ : ചങ്ക്സ് വാലഞ്ചേരി എന്ന പേരിൽ രൂപീകരിച്ച ആർട്ട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് അക്ഷയ്. എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആദിത്യൻ.റ്റി സ്വാഗതവും ഫ്രാക്ക് പ്രസിഡന്റ് കെ.മോഹനൻ നായർ മുഖ്യ പ്രഭാഷണവും ഗ്രാമ പഞ്ചായത്തംഗം വി.ഉഷാകുമാരി, വി.ആർ.എ.വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, ഐരുമൂല ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എസ്.വിപിൻ എന്നിവർ ആശംസകളും ട്രഷറർ മാധവ് കൃഷ്ണ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം കോസ്മോപൊളിറ്റൽ ആശുപത്രിയിലെ കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ പരിപാലന ബോധവത്കരണ ക്ലാസും നടന്നു.